തദ്ദേശതിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ഇടുക്കി ജില്ലയിൽ ലഭിച്ചത് 92,427 അപേക്ഷകൾ

Local body election draft voter list: 19,81,739 voters in Kannur
Local body election draft voter list: 19,81,739 voters in Kannur

ഇടുക്കി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനുള്ള അവസാന ദിവസമായ ആഗസ്റ്റ് 12 വൈകിട്ട് അഞ്ചു മണി വരെ ഇടുക്കി ജില്ലയിൽ ലഭിച്ചത് 92427 അപേക്ഷകൾ. വിവരങ്ങൾ തിരുത്തുന്നതിന് 544 അപേക്ഷകളും തദ്ദേശ സ്വയംഭരണ സ്ഥാപനം മാറുന്നതിന് 11121 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽനിന്ന് പേര് ഒഴിവാക്കുന്നതിന് 21989 അപേക്ഷകളും ലഭിച്ചു.

tRootC1469263">

 ഓൺലൈനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന നോട്ടീസുമായി പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിനു നേരിട്ടു ഹാജരാകണം.വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നതു സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ടു നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരേ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.
 

Tags