ഇടുക്കി നേഴ്സിംഗ് കോളേജിൽ ലക്ചറർ നിയമനം : വാക്ക്-ഇൻ ഇന്റർവ്യൂ 16ന്

nurse1

ഇടുക്കി : ഇടുക്കി സർക്കാർ നേഴ്സിംഗ് കോളേജിൽ ബോൺഡഡ് ലക്ചറർമാരുടെ ഒഴിവിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപ്പന്റ് മുപ്പത്തിരണ്ടായിരം രൂപ. എം.എസ്.സി. നേഴ്സിംഗ് സർക്കാർ/അംഗീകൃത സ്വാശ്രയ നേഴ്സിംഗ് കോളേജിൽ നിന്നും വിജയകരമായി പഠനം പൂർത്തിയായിരിക്കണം. കൂടാതെ കേരള നേഴ്സസ് ആൻഡ് മിഡൈ്വവ്സ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

tRootC1469263">

 താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകർപ്പ് പ്രവർത്തിപരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ജനുവരി 16-ാം തീയതി രാവിലെ 10.30 ന് ഇടുക്കി സർക്കാർ നേഴ്സിഗ് കോളേജിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

Tags