കെൽട്രോൺ ജേർണലിസം കോഴ്സ്: അഡ്മിഷൻ ആരംഭിച്ചു
ഇടുക്കി : കേരളസർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമപഠന കോഴ്സിലെ പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കെൽട്രോൺ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. മാധ്യമമേഖലയിൽ കരിയർ ആഗ്രഹിക്കുന്ന ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ളവർക്ക് നേരിട്ട് കെൽട്രോൺ കേന്ദ്രങ്ങളിൽ എത്തി അഡ്മിഷൻ നേടാം. പഠനകാലയളവിൽ വിദ്യാർത്ഥികൾക്ക് പ്രമുഖ മാധ്യമസ്ഥാപനങ്ങളിലെ പ്രായോഗികപരിശീലനം, ഇന്റേൺഷിപ്പ് എന്നിവ ലഭിക്കും.
tRootC1469263">പ്ലേസ്‌മെന്റ് സപ്പോർട്ടിനും (നിബന്ധനകൾ പ്രകാരം) അവസരം ലഭിക്കും. പത്രപ്രവർത്തനം, ടെലിവിഷൻ ജേർണലിസം, ഓൺലൈൻ മാധ്യമപ്രവർത്തനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മീഡിയ പ്രാക്ടീസുകൾ, വാർത്താ അവതരണം, ആങ്കറിംഗ്, പബ്ലിക്‌റിലേഷൻ, അഡ്വർടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ, പരിഷ്‌ക്കരിച്ച സിലബസ്സിൽ നൂതന രീതിയിൽ പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9544958182.അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി :ഡിസംബർ 12.
.jpg)


