ഇടുക്കി മെഡിക്കൽ കോളേജിൽ സീനിയർ/ജൂനിയർ റസിഡന്റ് നിയമനം
Jan 9, 2026, 20:09 IST
ഇടുക്കി : ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ സീനിയർ/ജൂനിയർ റസിഡന്റ്മാരെ ആവശ്യമുണ്ട്. സീനിയർ റസിഡന്റുമാർക്ക് എം.ബി.ബി.എസും ബന്ധപ്പട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും, ഒരുവർഷത്തെ ഇന്റേൺഷിപ്പ്. ടി.സി.എം.സി/ കെ.എസ്.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ജൂനിയർ റസിഡന്റുമാർക്ക് എം.ബി.ബി.എസ്, ഒരുവർഷത്തെ ഇന്റേൺഷിപ്പ്. ടി.സി.എം.സി/ കെ.എസ്.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് വേണ്ട യോഗ്യത.
tRootC1469263">യോഗ്യരായ ഉദ്യോഗാർത്ഥികൾ, ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, തിരിച്ചറിയൽ രേഖകളും സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ ജനുവരി 20ന് രാവിലെ 10.30 ന് ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04862-233075
.jpg)


