കരുണാപുരം ഗവ.ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
ഇടുക്കി : കരുണാപുരം ഗവൺമെന്റ് ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസ്സിസ്റ്റന്റ്) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. യോഗ്യത: എസ്. എസ്. എൽ. സി, കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ എൻ.റ്റി.സി. എൻ.എ.സിയും, 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഐടിയിൽ ഡിപ്ലോമയും, 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബാച്ചിലർ ഇൻ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഐടി-യും, 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ
tRootC1469263">എൻ.ഐ.ഇ.എൽ.ഐ.റ്റി.എ ലെവൽ /യുജിസി അംഗീകാരമുളള യൂണിവേഴ്‌സിറ്റിയിൽ നിന്നുളള പിജിഡിസിഎയും, 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഗ്രാജുവേറ്റ് ഇൻ എഞ്ചിനീയറിംഗ്/ടെക്‌നോളജി ഇൻ കമ്പ്യൂട്ടർ സയൻസ്/ഐടിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഐടിയും, ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.ഐ.ഇ.എൽ.ഐ.റ്റി. ബി ലെവലും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. സ്വകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ പി.എസ്.സിക്ക് മുമ്പാകെ സമർപ്പിക്കുന്ന മാത്യകയിലുള്ളതായിരിക്കണം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ 20ന് രാവിലെ 11 മണിയ്ക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് കരുണാപുരം ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും, ആധാർ കാർഡും അവയുടെ പകർപ്പുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04868 291050
.jpg)


