ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ആകാൻ അവസരം
Mar 14, 2026, 19:40 IST
ഇടുക്കി കട്ടപ്പനയിൽ ഗവൺമെന്റ് ഐ.ടി.ഐയില്‍ വിവിധ തസ്തികകളിൽ ഒഴിവ്. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ -ഡ്രാഫ്റ്റ്‌സ്മാൻ സിവില്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക് എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓരോ ഒഴിവുകളാണ് നിലവിൽ ഉള്ളത്. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ട്രേഡില്‍ എന്‍.റ്റി.സി. യും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി. യും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ /എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവർക്ക് ഡ്രാഫ്റ്റ്‌സ്മാൻ ഇൻസ്ട്രക്റ്റർ ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കാം.
ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ എൻ.റ്റി.സിയും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി. യും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് & ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് &കമ്മ്യൂണിക്കേഷന്‍ / അപ്‌ളൈഡ് ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍ /വി എല്‍ എസ് ഐ ഡിസൈന്‍ & എംബഡഡ് സിസ്റ്റത്തില്‍ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവർക്ക് ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ഇൻസ്ട്രക്റ്റർ ഒഴിവിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216 എന്ന നമ്പറില്‍ ബന്ധപ്പെടാം
.jpg)

