ഇടുക്കി സബ് കളക്ടർ ജനങ്ങളോടൊപ്പം: അദാലത്തിൽ 14 പരാതികൾ ലഭിച്ചു
ഇടുക്കി : സബ് കളക്ടർ അനൂപ് ഗാർഗിന്റെ നേതൃത്വത്തിൽ കട്ടപ്പന വില്ലേജ് ഓഫീസിൽ സംഘടിപ്പിച്ച അദാലത്തിൽ 14 പരാതികൾ ലഭിച്ചു. റീ സർവെ, പട്ടയം, വിവിധ സർട്ടിഫിക്കറ്റുകൾ, കൈയ്യേറ്റം, അതിർത്തി തർക്കം തുടങ്ങിയ പരാതികളാണ് അദാലത്തിൽ ലഭിച്ചത്. പരാതികളിൽ ഉടൻ തുടർനടപടി സ്വീകരിക്കുമെന്ന് സബ് കളക്ടർ അറിയിച്ചു. ഓരോ പരാതിയിലും ബന്ധപ്പെട്ട വകുപ്പ് അധികൃതരുമായി സബ് കളക്ടർ സംസാരിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ പരിഹാരം നൽകാനും ആവശ്യപ്പെട്ടു.
tRootC1469263">കാലങ്ങളായി തീർപ്പാക്കാത്ത പരാതികൾ പരിഹരിക്കുന്നതിനും നേരിട്ട് പുതിയ പരാതികൾ സമർപ്പിക്കാനും പരിഹരിക്കപ്പെടാത്ത പരാതികൾ അന്വേഷിക്കുന്നതിനുമായിട്ടാണ് അദാലത്ത് നടത്തിയത്. പരാതികൾ സമർപ്പിക്കാൻ പൊതുജനങ്ങൾ സബ് കളക്ടറുടെ ഓഫീസിലേക്ക് നേരിട്ടെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് അദാലത്ത് നടത്തുന്നത്.അദാലത്തിൽ ജൂനിയർ സൂപ്രണ്ട് ബിജുമോൻ പി ബി, കട്ടപ്പന വില്ലേജ് ഓഫീസർ ജയൻ പി സി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
.jpg)


