ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ കൗൺസിലർ നിയമനം

ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ കൗൺസിലർ നിയമനം
job vaccancy
job vaccancy

ഇടുക്കി : ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ കൗൺസിലർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം. സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ദിവസ വേതന അടിസ്ഥാനത്തിൽ കൗൺസിലർ തസ്തികയിലേക്ക് 89 ദിവസത്തേക്ക് നിയമനം നടത്തുന്നു. 

tRootC1469263">

കൗൺസിലർ തസ്തികയിൽ അപേക്ഷിക്കുന്നതിന് സോഷ്യൽ വർക്ക്/സോഷ്യോളജി/സൈക്കോളജി/പബ്ലിക് ഹെൽത്ത്/കൗൺസിലിംഗ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ പി.ജി. ഡിപ്ലോമ ഇൻ കൗൺസിലിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. എം.സ്.ഡബ്ല്യു/എം.എ സൈക്കോളജി ബിരുദമുള്ളവർക്കും കുട്ടികളുടെ  മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവർക്കും  മുൻഗണന. പ്രായപരിധി 40 വയസ്. 

നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ  വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 29 രാവിലെ 10.00 മണിക്ക് ഇടുക്കി കളക്ട്രേറ്റിൽ എത്തണം. ഫോൺ നമ്പർ : 7510365192, 6282406053.

Tags