ഇടുക്കി ജില്ലയിൽ കുളമ്പുരോഗ, ചർമ്മമുഴരോഗ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം തുടങ്ങി

IDUKKICOW
IDUKKICOW

ഇടുക്കി : കന്നുകാലികൾ വലിയ സമ്പത്താണെന്നും അവയെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് ഓരോ ക്ഷീരകർഷകരുടെയും ചുമതലയാണെന്നും പി.ജെ. ജോസഫ് എംഎൽഎ. കുളമ്പുരോഗ, ചർമ്മമുഴരോഗ പ്രതിരോധ കുത്തിവയ്പ്പിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.എൽ.എ.കന്നുകാലികളെയും കാലിതൊഴുത്തും ശുചീകരിച്ച് രോഗാണുക്കളിൽ നിന്ന് സംരക്ഷിക്കണം.ക്ഷീരകർഷകർ ഈ മേഖലയിൽ പ്രവർത്തിക്കുമ്പോൾ പ്രാഥമികമായ അറിവുകൾ ആർജിക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എയുടെ ഫാമിൽ നടന്ന യോഗത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ,ഡോ.ബിജു.ജെ. ചെമ്പരത്തി അധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. നിശാന്ത് എം. പ്രഭ പദ്ധതി വിശദീകരിച്ചു.ജില്ലയിൽ ഡിസംബർ 17 മുതൽ 30 ദിവസമാണ് കുത്തിവയ്പ്പ് യജ്ഞം നടക്കുന്നത്.

tRootC1469263">

യോഗത്തിൽ ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. സാനി തോമസ്, താലൂക്ക് കോർഡിനേറ്റർ ഡോ. അനിറ്റ ജോർജ്, സീനിയർ വെറ്ററിനറി സർജൻ ഡോ. ജസ്റ്റിൻ ജേക്കബ്,പുറപ്പുഴ ഐ.സി വെറ്ററിനറി സർജൻ ഡോ. അനുഷ സാലി, വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
 

Tags