പട്ടികവർഗ മേഖലയിലെ സർക്കാർ പദ്ധതികൾ പൂർണ്ണമായി പ്രയോജനപ്പെടുത്തണം: വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി
ഇടുക്കി: പട്ടികവർഗ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി. കേരള വനിതാ കമ്മീഷന്റെ അഭിമുഖ്യത്തിൽ പട്ടികവർഗ മേഖലയിലെ വനിതകൾക്കായി അടിമാലിയിൽ നടത്തിയ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു വനിതാ കമ്മീഷൻ അംഗം.
പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി എല്ലാ മേഖലയിലും നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇത്തര പദ്ധതികൾ കൃത്യമായി മനസിലാക്കി അവകാശം നേടിയെടുക്കണം. ബുധനാഴ്ച അടിമാലിയിലെ പട്ടികവർഗ മേഖലകളിൽ വനിതാ കമ്മീഷൻ പരിശോധന നടത്തിയിരുന്നു.അടിമാലി ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ നടത്തിയ പരിപാടിയിൽ വാർഡ് മെമ്പർ എം.എസ്. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പട്ടികവർഗ വികസന വകുപ്പ് നടത്തുന്ന പദ്ധതികൾ എന്ന വിഷയത്തിൽ ഇടുക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആനിയമ്മ ഫ്രാൻസിസ് ക്ലാസ് നയിച്ചു.പട്ടികവർഗ മേഖലയിൽ വർധിക്കുന്ന ലഹരിയുടെ ഉപയോഗത്തെ സംബന്ധിച്ച് ലഹരിയുടെ വിപത്ത് എന്ന വിഷയത്തിൽ ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുനീഷ് കുമാർ കെ. ബി ക്ലാസ് നയിച്ചു.
വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ. ആർ. അർച്ചന, അടിമാലി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ മനു മുരളി, ട്രൈബൽ പ്രമോട്ടേഴ്‌സ്, വനിതകൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

