ഏരിയ തിരിച്ച് ഗ്യാസ് സിലിണ്ടറുകൾ എത്തിക്കും: എൽ.പി.ജി. ഓപ്പൺ ഫോറം
ഇടുക്കി : ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഏരിയ തിരിച്ച് ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചു നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറേറ്റിൽ സംഘടിപ്പിച്ച എൽ.പി.ജി. ഓപ്പൺ ഫോറം തീരുമാനിച്ചു. റീഫിൽ ബുക്കിംഗിനുള്ള കാലതാമസം 25 ദിവസം 45 ദിവസം എന്നിങ്ങനെയുള്ളത് ഏകീകരിക്കുന്നതിനും ബുക്കിംഗ് നടപടികൾ ലഘൂകരിക്കുന്നതിനും ഓയിൽ കമ്പനികൾക്ക് കത്ത് നൽകും. കൂടാതെ, ഒരു ഗ്യാസ് ഏജൻസിയിൽ നിന്നും മറ്റൊരു ഏജൻസിയിലേയ്ക്ക് കണക്ഷൻ മാറ്റുന്നതിന് അതാതു താലൂക്ക് സപ്ലൈ ആഫീസർമാരുടെ അനുമതിയോടു കൂടിയായിരിക്കണമെന്ന് തീരുമാനിച്ചു. കെ. വൈ.സി അപ്‌ഡേഷൻ അതാതു പഞ്ചായത്തിൽ അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെ നടത്തും.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയിലാണ് ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഉപഭോക്താക്കൾ, ഉപഭോക്തൃ സംഘടനകൾ, ഓയിൽ കമ്പനി പ്രതിനിധികൾ, പാചക വാതക ഏജൻസികൾ എന്നിവരെ ഉൾപ്പെടുത്തിയഎൽ.പി.ജി. ഓപ്പൺ ഫോറം സംഘടിപ്പിച്ചത്. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ജില്ലാ സപ്ലൈ ആഫീസർ ടി.ജെ ആശ യോഗത്തിൽ അവതരിപ്പിച്ചു.
ഭാരത് ഗ്യാസ് സിലിണ്ടർ ഉപഭോക്താൾക്കുള്ള റീഫിൽ ബുക്കിംഗ്, ഡെലിവറി നിർദേശങ്ങൾ
എല്ലാ സിലിണ്ടർ റീഫിലുകളും താഴെ പറയുന്ന മാർഗങ്ങൾ ഉപയോഗിച്ച് ബുക്ക് ചെയ്യാം. ബുക്കിംഗ് ഇല്ലാതെ റീഫിൽ സിലിണ്ടർ ഡെലിവറി ലഭിക്കില്ല.
റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള വിവിധ മാർഗങ്ങൾ:
1. IVRS കോൾ ബുക്കിംഗ്: 7715012345 / 7718012345
2. മിസ്ഡ് കോൾ ബുക്കിംഗ്: 7710955555
3. വാട്ട്സ്ആപ്പ് ബുക്കിംഗ്: 1800224344 എന്ന നമ്പറിലേക്ക് 'HI' മെസ്സേജ് അയക്കുക
4. ഓൺലൈൻ ബുക്കിംഗ്: https://my.ebharatgas.com
5. മൊബൈൽ ആപ്പ്: Android Play Store അല്ലെങ്കിൽ Apple App Storeൽ നിന്ന് Hello BPCL ആപ്പ് ഡൗൺലോഡ് ചെയ്യുക
റീഫിൽ ബുക്ക് ചെയ്തതിന് ശേഷം, ഡിസട്രിബ്യൂട്ടർ ഡെലിവറി ഷെഡ്യൂൾ ചെയ്യും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് DAC (Delivery Authentication Code) SMS ആയി ലഭിക്കും.
ഡെലിവറി സമയത്ത് ഉപഭോക്താവ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം:
1. ക്യാഷ് മെമോ/ബിൽ : ഡിസട്രിബ്യൂട്ടർ ബിൽ കോപ്പിയിൽ ഒപ്പുവെക്കുക, കൂടാതെ ഉപഭോക്തൃ ബിൽ കോപ്പി കൈപ്പറ്റുക
2. DGCC ബ്ലൂ ബുക്കിൽ (ഗ്യാസ് ബുക്ക്)റീഫിൽ വിവരങ്ങൾ ഡെലിവറിബോയിയെകൊണ്ട് അപ്‌ഡേറ്റ് ചെയ്യിക്കുക
3. ഡെലിവറി പൂർത്തിയാക്കുന്നതിനായി DAC കോഡ് ഡെലിവറിബോയിക്ക് നൽകുക
ഒരു റീഫിൽ ഡെലിവറി കഴിഞ്ഞാൽ, അടുത്ത റീഫിൽ ബുക്കിംഗ് 45 ദിവസത്തിന് ശേഷം മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളു.
ഗോഡൗണിൽ നിന്നും ഡെലിവറി ലഭ്യമല്ല. എല്ലാ റീഫിലുകളും ബുക്കിംഗ് തീയതി അനുസരിച്ച് ഉപഭോക്താവിന്റെ വീട്ടിൽ നൽകുന്നതായിരിക്കും.
എല്ലാ ഉപഭോക്താക്കളും നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ പരിശോധിക്കുക. മൊബൈൽ നമ്പർ തിരുത്തുന്നതിനായി ഡിസട്രിബ്യൂട്ടർ ഷോറും സന്ദർശിക്കുക.
e KYC ബയോമെട്രിക് മസ്റ്ററിങ്ങ് പൂർത്തിയാക്കുന്നതിനായി Hello BPCL ആപ്പ് ഉപയോഗിക്കുകയോ അലെങ്കിൽ ഡെലിവറി ബോയിയെയോ ഭാരത്ഗ്യാസ് ഡിസ്ട്രിബ്യൂട്ടറുടെ ഷോറൂമോ സന്ദർശിക്കുക.
.jpg)

