തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇ.സി.ജി. ടെക്‌നീഷ്യൻ നിയമനം

job
job

ഇടുക്കി : തൊടുപുഴ ജില്ലാ ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഇ.സി.ജി. ടെക്‌നീഷ്യൻ തസ്തിയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്.

യോഗ്യത: വി.എച്ച്.സി, ഇ.സി.ജി. & ഓഡിയോമെട്രിക് ടെക്‌നോളജി പാസായിരിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിലാസം, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകർപ്പുകളും സഹിതം ഡിസംബർ 30ന് രാവിലെ 10 മണിയ്ക്ക് തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ ഹാജരാകണം.

tRootC1469263">

Tags