ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം

job vaccancy

ഇടുക്കി : ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ നെടുങ്കണ്ടം, ഇളംദേശം,അടിമാലി, ദേവികുളം ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിലേക്കും തൊടുപുഴ ബ്ലോക്കിലെ എം എസ് യു സേവനത്തിലേക്കും ഡ്രൈവർ കം അറ്റൻഡിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.  

എസ്.എസ്.എൽ.സി വിജയിച്ച എൽ. എം. വി ഡ്രൈവിംഗ് ലൈസൻസുമുള്ളവർക്ക് മെയ് 14 ന് രാവിലെ 11 ന്  തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക്ക് ഇൻ ഇന്റർവ്യു. നെടുങ്കണ്ടം, ഇളംദേശം,അടിമാലി,അഴുത,ദേവികുളം,തൊടുപുഴ  ബ്ലോക്കുകളിൽ നിന്നുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04862 222894

Tags