ഡെങ്കിപ്പനി: ഇടുക്കി ജില്ലയിൽ ജാഗ്രത അനിവാര്യം


ഇടുക്കി : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരങ്ങളിലും പരിസരപ്രദേശങ്ങളിലോ ഇല്ലെന്ന് പൊതുജനങ്ങൾ ഉറപ്പാക്കണമെന്നും ജില്ലാ സർവയലൻസ് ഓഫീസർ അറിയിച്ചു.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യണം..
ജലക്ഷാമം ഉള്ള സ്ഥലങ്ങളിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളിൽ കൊതുക് വളരാൻ സാധ്യതയുള്ളതിനാൽ വെള്ളം മൂടിവെച്ച് ഉപയോഗിക്കണം. ഫ്രിഡ്ജിൻ്റെ പുറകിലെയിടം, ഇൻഡോർ പ്ലാൻസ് , ഫ്ലഷ് ടാങ്ക്, കുപ്പി, പാട്ട ചിരട്ട അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, കളിപ്പാട്ടങ്ങൾ, റബ്ബർ ടാപ്പിംഗ് ചിരട്ടകൾ, വെള്ളം നിറച്ച അലങ്കാര കുപ്പികൾ, ഉപയോഗ ശൂന്യമായ ടാങ്കുകൾ,ടയറുകൾ, തുടങ്ങിയവയിൽ ഒരാഴ്ചയിൽ കൂടുതൽ വെള്ളം കെട്ടി നിൽക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് മുട്ടയിട്ടു വളരുന്ന സാഹചര്യം ഉണ്ട്.അവ ഇല്ലാതാക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനുള്ള ശ്രദ്ധയുണ്ടാവണം..

എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും പ്രത്യേകം ജാഗ്രത പുലർത്തണം. മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. കൈകാലുകളിൽ മുറിവ്ഉള്ളവർ മലിന ജലമായി സമ്പർക്കം വരാതെ നോക്കണം, വ്യക്തി ശുചിത്വ സുരക്ഷകൾ സ്വീകരിക്കണം. വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവരും മൃഗപരിശീലകരും രോഗബാധയേൽക്കാൻ സാധ്യത കൂടിയതിനാൽ ആരോഗ്യപ്രവർത്തകരുടെ നിർദേശ പ്രകാരം പ്രതിരോധ മരുന്ന് കഴിക്കണം.
ജലജന്യ രോഗമായ ഹെപ്പറ്റൈറ്റിസ് എ വ്യാപനം കുറക്കുന്നതിന് കർശനമായ ശുചിത്വ രീതികൾ സ്വീകരിക്കേണ്ടത് നിർണായകമാണ്. രോഗബാധ തടയുന്നതിനായി സുരക്ഷിതമായ കുടിവെള്ളവും ശരിയായ മാലിന്യ നിർമ്മാർജ്ജനവും ഉറപ്പുവരുത്തണം.ജില്ലയിൽ കഴിഞ്ഞ ആഴ്ച്ച കണ്ടെത്തിയ പ്രധാന ഡെങ്കു ഹോട്ട് സ്പോട്ട് സ്ഥലങ്ങളുടെ വിവരങ്ങൾ '; തൊടുപുഴ (വാർഡ് 9).