ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും; ഇടുക്കി ജില്ലയിൽ മോക് എക്‌സസൈസ് നടന്നു


ഇടുക്കി : ചുഴലിക്കാറ്റ് മറ്റ് അനുബന്ധ പ്രകൃതി ദുരന്തങ്ങളെ നേരിടാനും നിലവിലുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനുമായി ജില്ലയിൽ മോക് ഡ്രിൽ നടന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് നടത്തിയ മോക്ഡ്രില്ലിൽ ജില്ലാതല/ താലൂക്ക് തല ഇൻസിഡെന്റ് റെസ്‌പോൺ സിസ്റ്റംസും (ഐ ആർ ടി ) പുതുശ്ശേരി, എരുത്തേമ്പതി എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പങ്കാളികളായി.
രാവിലെ എട്ടുമണിയോടെ സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചുഴലിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്നുള്ള അറിയിപ്പ് ലഭിച്ചു. ചുഴലിക്കാറ്റ് രാവിലെ പത്തിനും 11 നും ഇടയിൽ നിലം തൊടുമെന്ന അറിയിപ്പിനെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ എ ഡി എം കെ. മണികണ്ഠന്റെ നേതൃത്വത്തിൽ
രാവിലെ ഒൻപത് മുതൽ കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർ പേഴ്‌സണായ ജില്ലാ കളക്ടർ ജി. പ്രിയങ്ക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ ടീമിന് നൽകുകയും ചെയ്തു. മോക് ഡ്രില്ല് വിജയകരമായി പൂർത്തിയാക്കാനായെന്നും ഇത്തവണ ഉണ്ടായ പോരായ്മകൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. അപകട സാധ്യത കണക്കിലെടുത്ത് ചിറ്റൂർ താലൂക്ക് കോഴിപതി വില്ലേജിൽ വണ്ണമട ജി ബി എച്ച് എസ് എസിലും ചുള്ളിമട ജി എൽ പി സ്‌കൂളിലും ക്യാമ്പുകൾ തുറന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ചതായി അറിയിപ്പ് ലഭിച്ചു.

ജില്ലയിലെ ഡാമുകൾ നിറയാനും ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളതിനാലും പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. മലയോര മേഖലകളിൽ ഉൾപ്പടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ചിറ്റൂർ വണ്ണാമട എം കെ ഗ്യാസ് ടെക് ൽ എൽ പി ജി പൈപ്പ് ലൈനിലും,
കഞ്ചിക്കോട് എച്ച് പി സി എൽ ൽ ടാങ്കർ ലോറിയിൽ മരം വീണും എൽപിജി ലീക്കേജ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നുള്ള അപകടങ്ങളും രക്ഷാ പ്രവർത്തനങ്ങളുമായിരുന്നു മോക് ഡ്രില്ലിൽ പ്രധാനമായും ആവിഷ്‌ക്കരിച്ചത്. ഗ്യാസ് പടർന്നതിനെ തുടർന്ന് പരിസര വാസികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയും വാതകം ശ്വസിച്ചതിനെ തുടർന്ന് കുഴഞ്ഞ് വീണ വരെ ആശുപത്രികളിൽ എത്തിച്ച് ആവശ്യമായ വൈദ്യ സഹായം നൽകുകയും, ഒടിഞ്ഞു വീണ മരവും ടാങ്കർ ലോറിയും നീക്കം ചെയ്യുന്നതും മോക് ഡ്രില്ലിൽ ഉൾപ്പെടുത്തിയിരുന്നു.
ജനങ്ങൾ മോക് ഡ്രില്ലിനെ തുടർന്ന് സൈറൺ , അബുലൻസ്, ഫയർ എഞ്ചിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ കണ്ട് പരിഭ്രാന്തരാകാതിരിക്കാൻ മൈക്ക് അനൗൺസ്‌മെന്റും എർപ്പെടുത്തിയിരുന്നു. ഡെപ്യൂട്ടി ഇൻസിഡെൻ് കമാൻഡറായ
ജില്ലാ പ്ലാനിങ് ഓഫീസർ (ഇൻ ചാർജ്) പി. ആർ രത്‌നേഷ് , പോലീസ്, ഫയർ ഫോഴ്‌സ്, ഡി ഇ ഒ സി , എൻ ഡി ആർ എഫ്, ഹെൽത്ത്, ട്രാൻസ്‌പോർട്ട് എന്നീ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും, വൊളന്റിയർമാരും മോക് ഡ്രില്ലിൽ പങ്കാളികളായി.