കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഇടുക്കി ജില്ലയിൽ സന്ദർശനം നടത്തി

IDUKKIELECTION

ഇടുക്കി : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരായ അണ്ടർ സെക്രട്ടറി ബ്രജേഷ് കുമാർ, സെക്ഷൻ ഓഫീസർ ചന്ദർ മോഹൻ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അജയ് മോഹൻ എന്നിവർ ജില്ലയിൽ സന്ദർശനം നടത്തി. സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥർ വിലയിരുത്തി. പോളിംഗ് ബൂത്ത് റാഷണലൈസേഷൻ പ്രവർത്തനങ്ങളും വിലയിരുത്തി. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. 

tRootC1469263">

ഡിസംബർ നാലിനകം  എസ്. ഐ. ആർ ഡിജിറ്റിലൈസേഷൻ പൂർത്തിയാകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.  ബിഎൽഒമാർ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്തു. ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി 12 ലധികം പ്രദേശങ്ങളിൽ സിഗ്‌നലുകളുടെ അപര്യാപ്തത, ദേവികുളം, പീരുമേട് തുടങ്ങിയ പ്രദേശങ്ങളിൽ കൂടുതൽ വസിക്കുന്ന തോട്ടം തൊഴിലാളികൾ പകൽ സമയങ്ങളിൽ വീടുകളിൽ ഇല്ലാത്തതും തമിഴ്‌നാട് - ഇടുക്കി ജില്ലാ അതിർത്തി പ്രദേശമായതിനാൽ നേരിടുന്ന ഭാഷാ പ്രശ്‌നങ്ങളും പലയിടങ്ങളിൽ വന്യമൃഗാക്രമണം പ്രത്യേകിച്ച് കാട്ടാന ആക്രമണം തുടങ്ങിയ പ്രശ്‌നങ്ങൾ മൂലം എസ്. ഐ. ആർ വിവര ശേഖരണത്തിൽ ബി എൽ ഒ മാർ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. 

ജില്ലാ കളക്ടറിന്റെ ചെമ്പറിൽ നടന്ന യോഗത്തിൽ സബ് കളക്ടർമാരായ അനൂപ് ഗാർഗ്, ആര്യ വി എം, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ് ബി എൽ  ഒമാർ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Tags