ആയുഷ്മാന്‍ ഭവ കാമ്പയ്ന്‍ : ജില്ലാതല ഉദ്ഘാടനം നടന്നു

sdg

ഇടുക്കി :   സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കി ആയുഷ്മാന്‍ ഭവ കാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന പരിപാടി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു  ഉദ്ഘാടനം ചെയ്തു. ജില്ലാ  കളക്ടര്‍ ഷീബാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ടി.ബി നിവാരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പങ്കാളിത്തം കാഴ്ചവച്ചവരെയും ജില്ലയില്‍  ഏറ്റവും കൂടുതല്‍ രക്തദാനം നിര്‍വ്വഹിച്ച വ്യക്തികളെയും പരിപാടിയില്‍ ആദരിച്ചു. പദ്ധതിയില്‍ പങ്കെടുത്തവര്‍ അവയവ ദാന പ്രതിജ്ഞ എടുത്തു. ആരോഗ്യവകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച്  ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ പരിപാടികളാണ് നടപ്പാക്കി വരുന്നത്. ബ്ലോക്ക് തലത്തിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യമേളകള്‍ , ജില്ലയിലെ 309 ജനകീയ ആരോഗ്യകേന്ദ്രങ്ങളിലും 8 ബ്ലോക്കുകളിലും 13 സി.എച്ച്സി കളിലും 40 എഫ്.എച്ച്.സി കളിലും  ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.മനോജ് എല്‍ അറിയിച്ചു.
പരിപാടിയില്‍  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അനൂപ് കെ,  ജില്ലാ ടിബി ഓഫീസര്‍ ഡോ.സെന്‍സി ബി,  ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.സിബി ജോര്‍ജ്,  മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, ടെക്നിക്കല്‍ അസിസ്റ്റന്റ് ഷാജി റ്റി.എസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags