അഞ്ചുരുളി ഉന്നതിയിലേക്കുള്ള റോഡ് നിർമ്മാണം പൂർത്തിയാക്കും: മന്ത്രി റോഷി അഗസ്റ്റിൻ

Minister Roshy Augustine

 
ഇടുക്കി :അഞ്ചുരുളി ഉന്നതിയിലേക്കുള്ള റോഡിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അഞ്ചുരുളി ഉന്നതി കമ്മ്യൂണിറ്റി ഹാളിൽ നടന്ന റോഡ് നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അഞ്ചുരുളി ഉന്നതിയിൽ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ മുൻപ് ചെയ്തിരിക്കുന്നതാണ്. എന്നാൽ റോഡ് രണ്ട് കിലോമീറ്റർ മാത്രമാണ് പൂർത്തീകരിച്ചത്. ബാക്കി ഭാഗത്തിന്
1,47,47,144/ രൂപയുടെ  ഭരണാനുമതി ലഭ്യമായി. റോഡ് വേഗത്തിൽ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അഞ്ചുരുളി ഉന്നതി ഒറ്റപ്പെട്ട പ്രദേശമല്ല. കാഞ്ചിയാർ പഞ്ചായത്തിന്റെ ഭാഗമാണ്. റോഡിന്റെ പൂർണ്ണമായ മാറ്റത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

tRootC1469263">

പട്ടികവർഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് മുഖേന അഞ്ചുരുളി ഉന്നതിയിൽ റോഡ് വികസന പദ്ധതിയിൽ വനം വകുപ്പിന്റെ എൻ ഒ സി ലഭ്യമായിട്ടുള്ള 2.140 കിലോമീറ്ററിൽ 3 മീറ്റർ വീതിയിൽ കോൺക്രീറ്റ് പ്രവർത്തികൾ നടപ്പാക്കുന്നതിനായിട്ടുള്ള ടെൻഡർ നടപടികളും പൂർത്തീകരിച്ചു.

ഉദ്ഘാടന ചടങ്ങിൽ ഇടുക്കി ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ ജി. അനിൽകുമാർ, കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീന. എസ്, അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് കെ. വി, ഊര് മൂപ്പൻ അയ്യപ്പൻ എസ്. വി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.
 

Tags