അടിമാലി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് : ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു

 Dialysis Unit at Adimali Taluk Hospital: Inauguration was done by Health Minister Veena George
 Dialysis Unit at Adimali Taluk Hospital: Inauguration was done by Health Minister Veena George

ഇടുക്കി : സർക്കാർ പ്ലാൻ ഫണ്ടിൽ അനുവദിച്ച 3.6 കോടി രൂപ ഉപയോഗിച്ച് അടിമാലി താലൂക്കാശുപത്രിയിൽ നിർമ്മിച്ച പത്ത് കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു.

 തമിഴ്‌നാട് അതിർത്തി മുതൽ എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ വരെയുള്ള ദേവികുളം താലൂക്കിലെ ജനങ്ങൾ ഡയാലിസിസ് സേവനത്തിനായി എറണാകുളം , കോട്ടയം ജില്ലകളിലെ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. 

അടിമാലി താലൂക്കാശുപത്രിയിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റ് രോഗികളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. അഞ്ച് ഡയാലിസിസ് മെഷീനുകളാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഉപകരണങ്ങൾക്ക് മാത്രമായി ഒന്നരക്കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ആവശ്യമായ ജീവനക്കാരുടെ സേവനവും യൂണിറ്റിനൊപ്പം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

പരിപാടിയിൽ ദേവികുളം എംഎൽഎ അഡ്വ എ രാജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ,  അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി. മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഇടുക്കി ഡിഎംഒ ഡോ മനോജ് എൽ,  തുടങ്ങിയവർ പങ്കെടുത്തു.

Tags