ഇടുക്കി കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്

accident
accident

ഇടുക്കി : ഇടുക്കിയിലെ അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ഇന്ന് പുലർച്ചെ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നും ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി വന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിൽ ആകെ 20 ഓളം പേരാണ് ഉണ്ടായിരുന്നത്. കുമളിയിൽ നിന്ന് കട്ടപ്പനയിലേക്ക് പോയ ബസിലേക്ക് ജീപ്പ് അമിത വേഗതയിൽ പാഞ്ഞെത്തി ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം, ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. 

tRootC1469263">

ജീപ്പിന്റെ ഡോർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ആദ്യം അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് തേനി മെഡിക്കൽ കോളsജിലേക്ക് മാറ്റി. പ്രദേശവാസികളും ബസിലെ യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുമായി വരുന്ന ജീപ്പുകളുടെ അമിത വേഗതയെക്കുറിച്ചും പതിവായ അപകടങ്ങളെക്കുറിച്ചുമുള്ള പരാതികൾ ഈ മേഖലയിൽ നേരത്തെ ഉയർന്നിരുന്നു.

Tags