ഇടുക്കിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം ; കെഎസ്‌ആർടിസി ജീവനക്കാരൻ മരിച്ചു
Jan 12, 2026, 19:08 IST
ഇടുക്കി : മുട്ടത്തിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ കെഎസ്‌ആർടിസി ജീവനക്കാരൻ മരിച്ചു. മലങ്കര മ്രാല സ്വദേശി കളപ്പുരക്കൽ സജീവ് (52) ആണ് മരിച്ചത്. അടൂർ കെഎസ്‌ആർടിസി ഡിപ്പോയിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടം നടന്നത്.
tRootC1469263">പെരുമറ്റം-തെക്കുഭാഗം റോഡിൽ വച്ചാണ് സജീവ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച കാർ തലകീഴായി മറിയുകയായിരുന്നു.
.jpg)


