ചീമേനിയിൽ ടിപ്പർ ലോറിയിടിച്ച് പൊലീസുകാരെ കൊല്ലാൻ ശ്രമം

google news
sss

ചീമേനി:മോഷ്ടിച്ച് കടത്തിയ ടിപ്പർ ലോറിയെ പിന്തുടർന്നെത്തിയ പോലീസ് വാഹനത്തെയും ഇടിച്ചു   പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമം.ബുധനാഴ്ച രാവിലെ ഒൻപതരയോടെ ചീമേനി ചള്ളുവക്കോട്ടായിരുന്നു സംഭവം. ചീമേനി എസ്.ഐ. രാമചന്ദ്രനും സംഘവും പിന്തുടർന്നെത്തിയ വാഹനത്തെയാണ് ടിപ്പർ ലോറി ഇടിച്ചത്. വടകര കൈനാട്ടിയിൽനിന്ന് ചൊവ്വാഴ്ച രാത്രി മോഷണം പോയതാണ് ടിപ്പർ.ചീമേനി ഭാഗത്തേക്ക് കടന്നുപോയതായി വടകര പോലീസ് സ്റ്റേഷനിൽനിന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് പ്ലാന്റേഷൻ കോർപ്പറേഷൻ റോഡിൽ ചീമേനി പോലീസ് സംഘം വാഹന പരിശോധനയ്ക്കെത്തിയത്.

കടന്നുവന്ന ടിപ്പർ ലോറി കൈനീട്ടിയിട്ടും നിർത്താതെ കടന്നുപോയി. പിന്തുടർന്ന പോലീസ് വാഹനത്തെ നിടുംബ-ചള്ളുവക്കോട് കവലയിൽവെച്ച് ടിപ്പർ പിന്നോട്ടെടുത്ത് രണ്ടുതവണ ഇടിച്ചശേഷം കടന്നുകളയുകയായിരുന്നു. പിന്നീട് പിൻതുടർന്നെങ്കിലും ടിപ്പർ ലോറിയെ കണ്ടെത്താനായില്ല.കൈനാട്ടിയിലെ ഷിജിഷിന്റെ ഉടമസ്ഥയിലുള്ള ടിപ്പറാണ് മോഷണം പോയത്. ലോറി ഡ്രൈവർക്കെതിരെ  വധശ്രമത്തിനും, ഔദ്യോഗിക കൃത്യനിർവഹണ തടസ്സം വരുത്തിയതിനും പോലീസ് കേസെടുത്തിട്ടുണ്ട്.

Tags