ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
Jan 15, 2026, 20:40 IST
ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ വയർമാൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായുള്ള ഒരു ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ട്രേഡിൽ എൻടിസി യും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻഎസി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ അപേക്ഷിക്കാം. നിയമനത്തിനുള്ള അഭിമുഖം ജനുവരി 20 ന് രാവിലെ 10.15-ന് ഐ.ടി.ഐ ഓഫീസിൽ അസ്സൽ രേഖകളുമായി നേരിട്ട് ഹാജരാകണം.
.jpg)


