മാലിന്യത്തില്‍ സ്വര്‍ണക്കമ്മലുകള്‍; ഉടമയ്ക്ക് തിരിച്ചു നല്‍കി മാതൃകയായി ഹരിത കര്‍മസേനാംഗങ്ങള്‍
കണ്ണൂര്‍: മാലിന്യത്തിൽ നിന്നും ലഭിച്ചയാ സ്വർണ്ണ കമ്മലുകൾ തിരിച്ച് നൽകി ഹരിത കര്‍മ്മ സേനാംഗങ്ങൾ മാതൃകയായി. വസന്ത,അനിത എന്നിവരാണ് മാതൃകയായത്. പെരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ 11 -ാം വാര്‍ഡില്‍ പള്ളിയത്തുള്ള വീട്ടില്‍ നിന്നും പാഴ് വസ്തുക്കളോടൊപ്പം അശ്രദ്ധമായി നല്‍കിപ്പോയ സ്വര്‍ണാഭരണങ്ങള്‍ ഹരിത കര്‍മ സേനാംഗങ്ങളായ വസന്ത, അനിത എന്നിവര്‍ കണ്ടെടുത്ത് വീട്ടുടമക്ക് തിരിച്ചു നല്‍കുകയായിരുന്നു. വിലയേറിയ രണ്ട് കമ്മലുകളാണ് ഇരുവരും വീണ്ടെടുത്ത് നല്‍കിയത്. ചൊവ്വാഴ്ചയാണ് സംഭവം.
ഈയടുത്ത് വിദേശത്തു നിന്നും നാട്ടില്‍ എത്തിയതായിരുന്നു വീട്ടുകാര്‍. സ്വര്‍ണാഭരണങ്ങള്‍ അബദ്ധത്തില്‍ പാഴ് വസ്തുക്കളില്‍ നിക്ഷേപിക്കപ്പെടുകയായിരുന്നു. പാഴ് വസ്തുക്കള്‍ ശേഖരിക്കാനെത്തിയ ഹരിത സേനാംഗങ്ങള്‍ ആദ്യം ഒരു കമ്മലാണ് കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടാമത്തെതും കണ്ടെടുക്കുകയായിരുന്നു. ഇരുവരും നാടിനും ഹരിത കര്‍മസേനയ്ക്കും അഭിമാനമായതോടെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും അഭിനന്ദനവുമായി രംഗത്ത് വന്നു.
.jpg)

