മാലിന്യ മുക്ത നവകേരളം: ആലത്തൂരില്‍ ശുചീകരണ യജ്ഞം നടന്നു

google news
dddd

പാലക്കാട് : മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. 13-ാം വാര്‍ഡില്‍ ഇരട്ടക്കുളം ഹൈവേയ്ക്ക് സമീപമാണ് ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചത്. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, സന്നദ്ധ സേന പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ പങ്കാളികളായി. ആലത്തൂരില്‍ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

വൃത്തിയാക്കിയ ഇടങ്ങളില്‍ ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പൂന്തോട്ടം നിര്‍മ്മിക്കും. പരിപാടി ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. സജു, മുന്‍ പഞ്ചായത്ത് അംഗം വിജയകുമാര്‍, ബ്യൂട്ടി സ്‌പോട്ട് കണ്‍വീനര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags