പുതിയ കാലത്ത് സ്വാതന്ത്ര്യങ്ങൾ ഇല്ലാതാകുന്നു: നടൻ ഇന്ദ്രൻസ്

google news
dfghjt

പാലാ: പണ്ട് ലഭിച്ചിരുന്ന പല സ്വാതന്ത്ര്യങ്ങളും പുതിയ കാലത്ത് ഇല്ലാതാവുകയാണെന്ന് ചലച്ചിത്ര നടൻ ഇന്ദ്രൻസ് പറഞ്ഞു. പാലാ അൽഫോൻസാ കോളജിലെ ആർട്ട്സ് ഡേ അനന്തരി 2കെ23 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടക്കമ്പി, നീര്‍ക്കോലി തുടങ്ങി തനിക്ക് ലഭിച്ച പേരുകള്‍ സിനിമകളില്‍ മാത്രമല്ല പുറത്തും വിളിപ്പേരായി വന്നു. അതൊക്കെ ചെല്ലപ്പേരുകളായി വിളിക്കുകയും ആ പേരുകള്‍ തനിക്ക് ചേരുമെന്ന് സ്വയം വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ ഇന്നത്തെകാലത്ത് ആ സ്വാതന്ത്യം നഷ്ടപ്പെടുകയാണ്. ഇന്ന് ആ രീതിയില്‍ പേര് വിളിച്ചാല്‍ ബോഡിഷെയിമിംഗ് പോലുള്ള പരാതികളിലേയ്ക്ക് വഴിതുറക്കുമെന്നും ഇന്ദ്രന്‍സ് ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ഗൗരി എസ് അധ്യക്ഷത വഹിച്ചു. ആര്‍ട്‌സ് മല്‍സരങ്ങളില്‍ ഓവറോള്‍ നേടിയ ഡിപ്പാര്‍ട്ട്‌മെന്റിന് മാണി സി കാപ്പന്‍ എംഎല്‍എ സമ്മാനം വിതരണം ചെയ്തു. മാര്‍ച്ച് 16ന് ജന്‍മദിനം ആഘോഷിക്കുന്ന ഇന്ദ്രന്‍സിന്റെ പിറന്നാളാഘോഷമായി സ്‌റ്റേജില്‍ കേക്ക് മുറിച്ചു മധുരം പങ്കുവെച്ചു.  കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ റെജീനാമ്മ ജോസഫ്, ആമി മേരി എബ്രഹാം, കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അന്ന ജെ തെരേസ തുടങ്ങിയവര്‍ സംസാരിച്ചു.

Tags