അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തില്‍ വനയാത്രയും പ്രകൃതിപഠനക്ലാസും സംഘടിപ്പിച്ചു

google news
ssss

ബോവിക്കാനം:   അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മിഷന്‍ ലൈഫ് പാരിപാടിയുടെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കാസറഗോഡ്, പയസ്വനി വനസംരക്ഷണ സമിതി പേരടുക്കം മഹത്മജി വായനശാല ആന്റ് ഗ്രന്ഥാലയം എന്നിവയുടെ സംയുക്ത അഭിമുഖ്യത്തില്‍ ബാലവേദി കുട്ടികള്‍ക്ക് വനയാത്രയും പ്രകൃതി പഠന ക്ലാസും സംഘടിപ്പിച്ചു. പരിപാടി മുളിയാര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ.രഘു അധ്യക്ഷത വഹിച്ചു.

പ്രകൃതി പഠനക്ലാസ് മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍വര്‍ക്കര്‍ നിഖില്‍ മാത്യു കൈകാര്യം ചെയ്തു. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് കല്ലള്ളി, പനസ്വിനി വനസംരക്ഷണ സമിതിപ്രസിഡണ്ട് കെ.ഗോപാലന്‍, മുകുന്ദന്‍, സി.വിനോദ് കുമാര്‍, രവി.കെ എന്നിവര്‍ സംസാരിച്ചു. വായനശാലാ സെക്രട്ടറി സത്യന്‍ കെ. സ്വാഗതവും കാസറഗോഡ് സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ വിജയ്‌നാഥ് കെ.ആര്‍. നന്ദിയും പറഞ്ഞു.

Tags