കണ്ണൂരിൽ പോക്‌സോ കേസില്‍ മത്സ്യതൊഴിലാളിയായ യുവാവ് അറസ്റ്റില്‍
Sun, 12 Mar 2023

മയ്യില്‍: എട്ടുവയസുകാരിയായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ മത്‌സ്യതൊഴിലാളിയായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. മയ്യില്‍ പൊലിസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്ത കൊല്ലം പടപ്പാക്കര സ്വദേശിയും കണ്ണൂരിലെ മത്സ്യതൊഴിലാളിയായ വിനീതവിലാസം വീട്ടില്‍ ഇ.വിപിനെയാ(40)ണ് തളിപറമ്പ് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്.
മയ്യില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷാണ് പ്രതിയെ ഇയാള്‍ താമസിച്ചുവരുന്ന പറശിനിക്കടവ് കോള്‍മൊട്ടിയിലെ മുസ്തഫ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പിടികൂടിയത്. തളിപറമ്പ് പൊലിസും പ്രതിക്കായി അന്വേഷണം നടത്തിയിരുന്നു.കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.