മധുര വോട്ട് നുണഞ്ഞു കന്നി വോട്ടർമാർ; ഹൽവ നൽകി വരവേറ്റ് ബി.എല്‍.ഒമാർ

First-time voters suck sweet votes; BLOs welcome them with halwa

കണ്ണൂർ : കന്നി വോട്ടർമാർക്കിത് മധുര വോട്ടായി. നിയോജകമണ്ഡലത്തിലെ മാതൃക ബൂത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘മധുരമുളള വോട്ട്' ക്യാമ്പയിന്റെ ഭാഗമായി ആദ്യ വോട്ട് ചെയ്യാനെത്തിയരെ ഹൽവ നൽകി വരവേറ്റത്. 

ബി.എല്‍.ഒമാരാണ് കന്നി വോട്ടര്‍മാര്‍ക്ക് ഹല്‍വ വിതരണം ചെയ്തത്. യുവതീയുവാക്കളെ തിരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കാനാണ് ഈ നടപടി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇതുസംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക്  നിര്‍ദേശം നല്‍കിയിരുന്നു.
 

Tags