ഫീമോഫീലിയ രോഗികളുടെ കുടുംബസംഗമം നടത്തി

google news
ddd

മലപ്പുറം : ഫീമോഫീലിയ ദിനാചരണത്തിന്റെ ഭാഗമായി ഫീമോഫീലിയ രോഗീകളുടെ കുടുംബ സംഗമം നടത്തി. ആരോഗ്യവകുപ്പും ആരോഗ്യകേരളവും ഫീമോഫീലിയ ചാപ്റ്ററും സംയുക്തമായാണ് പരിപാടി നടത്തിയത്. എംഎസ്പി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് ടിഎന്‍ അധ്യക്ഷത വഹിച്ചു. ഫീമോഫീലിയ രോഗികള്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ നടന്നു.

 ഫീമോഫീലിയ ഫിസിയോതെറാപ്പിയുടെ സാധ്യതകളെ കുറിച്ച് മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഫിസിയോതെറാപിസ്റ്റ് ദീപു എസ് ചന്ദ്രനും, ഫീമോഫീലിയയും മാനസികാരോഗ്യവും എന്ന വിഷയത്തില്‍ ഇ - സജ്ഞീവനി നോഡല്‍ ഓഫീസറും സൈക്കാട്രിസ്റ്റുമായ ഡോ. പ്രശാന്തും ക്ലാസെടുത്തു. ജോയ്ന്റ് അസെസ്സ്‌മെന്റ് ആന്റ് ക്ലിനിക്കല്‍ ഗൈഡന്‍സ് സെഷനില്‍ തിരൂര്‍ ജില്ലാശുപത്രിയിലെ ഫിസിയോതെറാപിസ്റ്റ് ഡോ. റാഷിജ് എം ക്ലാസുനല്‍കി. ഫീമോഫീലിയ പരിമിതിയും പുരോഗതിയും എന്ന വിഷയത്തില്‍ ഡോ. ഫിറോസ് പിഎം ക്ലാസെടുത്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി രാജു, ആര്‍ബിഎസ്‌കെ മാനേജര്‍ ദേവീദാസ് സി , ആശകോര്‍ഡിനേറ്റര്‍ ശ്രീ പ്രസാദ് കെ , ഐഇസി കണ്‍സള്‍ട്ടന്റ് ദിവ്യ ഇ.ആര്‍ എന്നിവര്‍ പങ്കെടുത്തു.

Tags