കണ്ണൂരിൽ കയറ്റുമതി സംരഭകർക്കായി ഏകദിന ശിൽപശാല നടത്തി

google news
pp dhivya

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് ഇൻവെസ്റ്റേർസ് ഡസ്കിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ കാർഷിക, വ്യവസായ, ഭക്ഷ്യമേഖലകളിലെ ഉൽപ്പന്നങ്ങൾ കയറ്റുമതി സാധ്യതകളെപ്പറ്റി ഏകദിന ശില്പശാല നടത്തി. ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉൽഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ,ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേർസൺ യു.പി.ശോഭ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി.വി.രവീന്ദ്രകുമാർ, എൽ' ഡി.എം .രാജ് കുമാർ ടി.എം, ജില്ലാ വ്യവസായ കേന്ദ്രം എ .ഡി .ഐ .ഒ.ഷിബിൻ കെ.എന്നിവർ സംസാരിച്ചു. കാർഷിക ഭക്ഷ്യ സംസ്കരണ വ്യവസായ മേഖയിലെ കയറ്റുമതി സാധ്യതകളെക്കുറിച്ച്ജില്ലാ വ്യവസായ കേന്ദ്രം റിട്ട: ജനറൽ മാനേജർ സി.രാജനും കയറ്റുമതി ഇറക്കുമതി നിയമങ്ങളും നടപടി ക്രമങ്ങളും എന്ന വിഷയത്തിൽ,ഫോറിൻ ട്രേഡ് കൺസൾട്ടൻറ് ആൻറ് ട്രെയിനർ മുഹമ്മദ് സിദ്ദീഖും ക്ലാസെടുത്തു.

Tags