പ്രഭാത സവാരിക്കിടെ പാൽ വണ്ടിയിടിച്ച് പ്രവാസി മരിച്ചു
കാഞ്ഞങ്ങാട്:പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് പ്രവാസിയുംവെയിംഗ് ബ്രിഡ്ജ് സ്ഥാപന ഉടമയുമായ മധ്യവയസ്കൻമരിച്ചു.മൂന്നാം മൈൽ കോളിക്കാലിലെ വലിയ വിട്ടിൽ ശ്രീധരനാണ് (66) മരിച്ചത്.ആനന്ദാശ്രമം നിർമ്മിതി കേന്ദ്രത്തിന് സമീപത്തെകോളിക്കാൽവെയിംഗ് ബ്രിഡ്ജ് സ്ഥാപന ഉടമയാണ്.ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ആനന്ദാശ്രമത്തിന് സമീപത്താണ് അപകടം.
പ്രഭാത സവാരിക്കിടെ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുമെത്തിയ പാൽവണ്ടി ഇടിച്ചാണ് അപകടം . സാരമായി പരിക്കേറ്റ ശ്രീധരനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ അമ്പുഞ്ഞി - തമ്പായി ദമ്പതികളുടെ മകനാണ്.ഭാര്യ: കാർത്യായനി. മക്കൾ: ശ്രീഖ, ശ്രീഹരി. മരുമകൻ: ഉണ്ണികൃഷ്ണൻ (പയ്യന്നൂർ). സഹോദരങ്ങൾ: രൂപവതി ,ബാലാമണി, രവി (ഓട്ടോ ഡ്രൈവർ കാഞ്ഞങ്ങാട്), ഉമാദേവി, പരേതനായ ഗോപി. ഹൊസ്ദുർഗ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
.jpg)


