പെരുമ്പാവൂരിൽ മരം മറിഞ്ഞ് വീണ് ഒരാൾ മരിച്ചു

One person died after a tree fell on him in Perumbavoor
One person died after a tree fell on him in Perumbavoor

 

കൊച്ചി: പെരുമ്പാവൂർ ചെറുവേലികുന്നിൽ മരം മറിഞ്ഞ് വീണ് ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ രാഹുൽ ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു.

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. മരം കടപുഴകി ക്യാമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു. മേൽക്കൂര തകർന്ന് വീണതിനെ തുടർന്നാണ് രാഹുൽ മരിച്ചത്. മറ്റു മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags