ഇസൂസു മോട്ടോഴ്സ് കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നു

Isuzu Motors
Isuzu Motors

കൊച്ചി : കേരളത്തിലെ സർവീസ് ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഇസൂസു മോട്ടോഴ്സ് ഇന്ത്യ. ഇതിന്റെ ഭാഗമായി കായംകുളത്ത് പുതിയ ഔദ്യോഗിക സർവീസ് സെന്ററായ സെഡെന്റെ ഓട്ടോ പാർക്ക് ഉദ്ഘാടനം ചെയ്തു. ഇതോടെ കേരളത്തിലുടനീളം ഇസൂസു മോട്ടോഴ്സ് ഇന്ത്യയുടെ ഔദ്യോഗിക ടച്ച് പോയിന്റുകളുടെ എണ്ണം ഏഴായി. ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വസനീയവും മികച്ചതുമായ ആഫ്റ്റർ സെയിൽസ് സർവീസ് ഉറപ്പാക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇസുസു മോട്ടോഴ്സ് ഇന്ത്യയ്ക്ക് കേരളം ഒരു പ്രധാന വിപണിയാണെന്ന് ഇസൂസു മോട്ടോഴ്സ് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ടോറു കിഷിമോട്ടോ പറഞ്ഞു.

tRootC1469263">

ഇസൂസു മോട്ടോഴ്സ് ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥരും സെഡെന്റെ ഓട്ടോ പാർക്ക് പ്രതിനിധികളും ചേർന്നാണ് പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ഇസൂസു ഉടമകൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും സർവീസ് ലഭ്യമാക്കുന്നതിലേക്ക് ഈ നീക്കം സഹായകരമാകും. 7,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വർക്ക്ഷോപ്പിൽ 13 സർവീസ് ബേകളും 4 ലിഫ്റ്റുകളുമുണ്ട്. കായംകുളത്തും സമീപപ്രദേശങ്ങളിലുമുള്ള ഇസൂസു ഉപഭോക്താക്കൾക്ക് ഈ കേന്ദ്രം ഏറെ പ്രയോജനകരമാകും.

'ഇസൂസു മോട്ടോഴ്സ് ഇന്ത്യയുമായി സഹകരിക്കുന്നതിലും കായംകുളത്ത് ഇസൂസുവിന്റെ സർവീസ് വൈദഗ്ധ്യം എത്തിക്കുന്നതിലും ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് സെഡെന്റെ ഓട്ടോ പാർക്ക് ഡീലർ പ്രിൻസിപ്പൽ വി.എൻ. രാജേഷ് പറഞ്ഞു.

Tags