മിൽമ എറണാകുളം മേഖലാ യൂണിയൻ കർഷകർക്ക് പാലിന് ലിറ്ററിന് 3/- രൂപ അധികം നൽകും
Jul 31, 2026, 18:45 IST
കൊച്ചി: എറണാകുളം മേഖലാ യൂണിയന്റെ പ്രവർത്തന പരിധിയിലുള്ള തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയിലെ ആയിരത്തിൽപരം വരുന്ന പ്രാഥമിക ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് സ്വതന്ത്ര ദിനം, ഓണം എന്നിവ പ്രമാണിച്ച് അവർ യൂണിയന് നൽകുന്ന പാലിനെ അടിസ്ഥാനമാക്കി സ്വാതന്ത്ര ദിന വാരത്തിന്റെ തുടക്കമായ 2026 ആഗസ്റ്റ് മാസം 11 മുതൽ 31 വരെ ലിറ്ററിന് 3/- രൂപ വച്ച് പാൽ വില ഇൻസെന്റീവ് നൽകുമെന്ന് മേഖലാ യൂണിയൻ ചെയർമാൻ ശ്രീ. സി.എൻ വത്സലൻപിള്ള അറിയിച്ചു.
.jpg)

