ഓണം വിപണിയ്ക്കൊരുങ്ങി മിൽമ എറണാകുളം മേഖലാ യൂണിയൻ
കൊച്ചി: വിശ്വസിച്ച് കഴിക്കാവുന്ന ഗുണമേന്മയുള്ള പാലും പാലുൽപ്പന്നങ്ങളും ഓണക്കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി മിൽമ എറണാകുളം മേഖലാ യൂണിയൻ വിപുലമായ ഒരുക്കങ്ങൾ നടത്തി. അത്തം മുതൽ തിരുവോണം വരെ മിൽമ എറണാകുളം മേഖലാ യൂണിയൻറെ പ്രവർത്തന പരിധിയിൽ വരുന്ന എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ ജില്ലകളിലായി സാധാരണ വരുന്നതിൻറെ മുന്നിരട്ടി ആവശ്യകത മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്ന് ചെയർമാൻ സി.എൻ.വത്സലൻപിള്ള പറഞ്ഞു.
പാലും , നെയ്യും , ഇതര പാലുൽപ്പന്നങ്ങളും കൂടാതെ ഷുഗർ ഫ്രീ ഐസ്ക്രീം, ഷുഗർ ഫ്രീ പേഡ, 65 ഇനം എസ്ക്രീമുകൾ, 5 ഇനം പേഡ, വിവിധയിനം പനീർ , പാലട തുടങ്ങിയവ ഉൾപ്പെടയുള്ള 160 ഓളം ഉൽപ്പങ്ങൾ വിപണിയിൽ ആവശ്യാനുസൃതം ലഭ്യമാക്കുവാനുള്ള തയ്യാറെടുപ്പുകളും പൂർത്തിയായി. തൃപ്പൂണിത്തുറ, കോട്ടയം, കട്ടപ്പന, തൃശ്ശൂർ എന്നിവിടങ്ങളിലെ ഡയറികളിൽ നിന്ന് പാലും , തൈരും ഇടപ്പള്ളിയിലെ പ്രൊഡക്ട്സ് ഡെയറിയിൽ നിന്നും പാലുൽപ്പന്നങ്ങളും കൃത്യമായി ഉപഭോക്താൾക്ക് എത്തിക്കുന്നതിനും , പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ വിൽപന കൈകാര്യം ചെയ്യാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മേഖലാ യൂണിയൻ ഒരുക്കിയിട്ടുണ്ട്.
ഓണത്തോടനുബന്ധിച്ച് മായം കലർന്ന ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം തടയുന്നതിനും, പരമാവധി വിറ്റുവരും, ലാഭവും, നേടിയെടുത്ത് അത് വഴി ക്ഷീരകർഷകരെ സഹായിക്കുന്ന നിലപാടുകളുമായാണ് എറണാകുളം മേഖലായൂണിയൻ മുന്നോട്ട് പോകുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ മുഴുവൻ ക്ഷീരകർഷകരുടെയും, ജനങ്ങളുടെയും പിന്തുണ മിൽമയ്ക്ക് ഉണ്ടാകണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.
ഉത്രാടത്തിന് 12 ലക്ഷത്തോളം ലിറ്റർ പാലും, 11,16,000 കിലോ തൈരും, 200 ടൺ നെയ്യിൻറെ വിൽപ്പനയുമാണ് പ്രതീക്ഷിക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.
.jpg)

