മിൽമ എറണാകുളം മേഖലാ യൂണിയൻ കർഷകർക്ക് മെയ് മാസത്തിൽ പാലിന് രണ്ട് രൂപ അധികവില നൽകും
May 12, 2026, 19:39 IST
കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും രണ്ട് രൂപ വീതം പ്രോത്സാഹന വിലയായി അധികം നൽകുന്നതിന് ഭരണസമിതി യോഗം തീരുമാനിച്ചതായി ചെയർമാൻ സി.എൻ.വൽത്സലൻപിള്ള അറിയിച്ചു. മെയ്യ് 11 മുൽ 31 വരെ വരെയാണ് അധിക പ്രോത്സാഹന വില പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000 ൽപരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
.jpg)

