തദ്ദേശ തിരഞ്ഞെടുപ്പ് : അനധികൃത പ്രചാരണ സാമഗ്രികൾ ഉടൻ നീക്കിയില്ലെങ്കിൽ കർശന നടപടി

PANCHAYATH ELECTION
PANCHAYATH ELECTION

എറണാകുളം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊതുസ്ഥലങ്ങളിലും വൈദ്യുതി പോസ്റ്റുകളിലും സർക്കാർ സംവിധാനങ്ങളുടെ മതിലുകളിലും മറ്റും പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന പ്രചാരണ ബോർഡുകളും പോസ്റ്ററുകളും ഉടൻ നീക്കിയില്ലെങ്കിൽ ബന്ധപ്പെട്ടവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

tRootC1469263">

ഹൈക്കോടതി ഉത്തരവും പെരുമാറ്റ ചട്ടവും മറികടന്നുകൊണ്ട് ജില്ലയിൽ പല ഭാഗങ്ങളിലും ഇത്തരത്തിലുള പ്രചാരണ ഉപാധികൾ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പ് വകവയ്ക്കാതെ നിയമ ലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാവും.  സ്വകാര്യ വ്യക്തികളുടെ വസ്തുവകകളിലും മറ്റും ഉടമയുടെ അനുമതിയില്ലാതെ പ്രചാരണ ഉപാധികൾ സ്ഥാപിക്കാൻ പാടില്ല. ഇത്തരത്തിൽ നിയമ ലംഘനമുണ്ടായാൽ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിനെ വിവരം അറിയിക്കാം.  രണ്ടു ദിവസം കൂടുമ്പോൾ സ്ക്വാഡ് സമിതി യോഗം ചേർന്ന്  ജില്ലയിലെ  തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തുന്നുണ്ട്.
 

Tags