കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

The young man's head caught fire while repairing a car in Malappuram

കൊച്ചി: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ഇന്നലെ രാത്രിയോടെ കൊച്ചി എടത്തല എൻഎഡിക്ക് സമീപം കുഴിക്കാട്ടുകര ജുമാമസ്ജിദിന് മുൻപിൽ ആണ് സംഭവം.കാർ പൂർണമായും കത്തി നശിച്ചു.കാറിൽ നിന്നും പുക ഉയരുന്നത് ബൈക്ക് യാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തിയ ഉടനെ യാത്രക്കാർ പുറത്തിറങ്ങിയതാണ് രക്ഷയായത്.

tRootC1469263">

നേവിയുടെ ആയുധസംഭരണശാലയ്ക്ക് സമീപമാണ് സംഭവം. ബൈക്ക് യാത്രക്കാർ പറഞ്ഞ ഉടനെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി. ഇതിനുപിന്നാലെ കാറിൽ നിന്ന് വലിയരീതിയിൽ തീ ഉയർന്നു. പൊട്ടിത്തെറിയോടെയാണ് കാർ കത്തിയത്. കത്തുന്നതിനിടെ തീഗോളം ഉയരുകയും ചെയ്തു. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

Tags