കളമശ്ശേരി ഗവ.ഐ ടി ഐ യിൽ ജൂനിയർ ഇൻസ്ട്രക്റ്റർ നിയമനം
Oct 27, 2025, 19:29 IST
കളമശ്ശേരി: ഗവ.ഐ ടി ഐ യിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈൽ /മെക്കാനിക്കൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടോമൊബൈൽ /മെക്കാനിക്കൽ അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ ടി. സി/ എൻ. എ സി യും, മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 31 രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകേണ്ടതാണ്.
tRootC1469263">.jpg)

