എറണാകുളത്ത് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരം; അപേക്ഷകൾ ക്ഷണിച്ചു

job

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള വിവിധ ഹോമുകളിലേക്കും കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിങ് വുമൺസ് ഹോസ്റ്റലിലേക്കും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഹോം മാനേജർ, ഫീൽഡ് വർക്കർ, ലീഗൽ കൗൺസിലർ, വാർഡൻ തുടങ്ങി കുക്ക്, ക്ലീനിങ് സ്റ്റാഫ് വരെയുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

tRootC1469263">

വാർഡൻ, മേട്രൻ നിയമനം

കേരള സംസ്ഥാനഭവന നിർമ്മാണ ബോർഡിൻ്റെ വർക്കിങ് വുമൺസ് ഹോസ്റ്റലിൽ വാർഡൻ, മേട്രൻ തസ്തികകളിൽ നിയമനം നടത്തുന്നു. ജനുവരി 12 രാവിലെ 10 30 മുതൽ നാലുവരെ ഏറണാകുളം ഡിവിഷൻ ഓഫീസിൽ അഭിമുഖം നടക്കും . യോഗ്യത: എസ്എസ്എൽസി പ്രായപരിധി: 55 വയസ്സ്

ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
ഫോൺ: 0484-2369059

Tags