സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ എൻട്രി ഹോം ഫോർ ഗേൾസിൽ ജോലി നേടാം
എറണാകുളം : സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ എറണാകുളത്തെ കോമ്പാറ, സെന്റ് ബെനഡിക്ട് റോഡിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ഹോം മാനേജർ, കുക്ക്, ക്ലീനിങ് സ്റ്റാഫ് തസ്തികകളിൽ (സ്ത്രീകൾക്കു മാത്രം) നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
എം എസ് ഡബ്ലിയു/ എം എ( സൈക്കോളജി) യോഗ്യതയുള്ളവർക്ക് ഹോം മാനേജർ തകഴിയിലേക്കും അഞ്ചാം ക്ലാസ് യോഗ്യതയുള്ളവർക്ക് കുക്ക്, ക്ലീനിങ് സ്റ്റാഫ് തസ്തികകളിലേക്കും അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം ജനുവരി 15 മുമ്പായി നേരിട്ടോ hchildrenshome@gmail.com എന്ന മെയിൽ അഡ്രസിലേക്കോ അപേക്ഷ നൽകേണ്ടതാണ്.
ഫോൺ – 0484-2990744, 9495002183.
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ എറണാകുളം , കോമ്പാറ , സെന്റ് ബെനഡിക്ട് റോഡിൽ പ്രവർത്തിക്കുന്ന ഹോളി ക്രോസ്സ് ആഫ്റ്റർ കെയർ ഹോമിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികളിലേക്ക് നിയമനം(സ്ത്രീകൾക്ക് മാത്രം) നടത്തുന്നു.
എം എസ് ഡബ്ലിയു/ എം എ( സൈക്കോളജി) യോഗ്യതയുള്ളവർക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികളിലേക്കും എൽ എൽ ബി യോഗ്യതയുള്ളവർക്ക്
ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികളിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത , പ്രവർത്തി പരിചയം , വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം ജനുവരി 15 മുൻപായി നേരിട്ടോ aftercarehomeekm2022@gmail .com എന്ന മെയിൽ അഡ്രസ്സിലേക്കോ അപേക്ഷ നൽകേണ്ടതാണ് .ഫോൺ- 0484 2989820 , 9633429064
.jpg)


