ജിയോസ്റ്റാർ എന്‍റർടൈൻമെന്‍റ് കൊച്ചിയിൽ ലീപ് റോഡ് ഷോ സംഘടിപ്പിച്ചു


കൊച്ചി: ജിയോസ്റ്റാർ എന്‍റർടൈൻമെന്‍റ് കൊച്ചിയിൽ ലീപ് റോഡ്‌ഷോ സംഘടിപ്പിച്ചു. മലയാള പ്രേക്ഷകരുമായും ദക്ഷിണേന്ത്യയിലെ പരസ്യ ദാദാക്കളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യവുമായാണ് ലീപ് റോഡ്‌ഷോ സംഘടിപ്പിച്ചത്. പ്രാദേശിക ഉള്ളടക്കത്തിന്‍റെ ശക്തി ചൂണ്ടിക്കാട്ടുക, ഉപഭോക്താക്കളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുക, ടിവിയിലും ഡിജിറ്റലിലും കൂടെയുള്ള ഉള്ളടക്കം ബ്രാൻഡിനെ ശക്തിപ്പെടുത്താൻ എങ്ങനെ സഹായിക്കുന്നു എന്നത് കാണിക്കുക തുടങ്ങിയവയെല്ലാമാണ് ഈ റോഡ്‌ഷോയിലൂടെ ലക്ഷ്യമിടുന്നത്.
tRootC1469263">ടിവി, ഡിജിറ്റൽ എന്നിവിടങ്ങളിലായുള്ള ജിയോസ്റ്റാറിന്‍റെ ഉള്ളടക്ക രീതികൾ, പ്രകടന സവിശേഷതകൾ, വിജയകഥകൾ തുടങ്ങിയവ അവതരിപ്പിക്കുന്നതാണ് ലീപ് റോഡ്‌ഷോ. ജിയോസ്റ്റാറിന് വിപണിയെക്കുറിച്ചുള്ള അറിവും പ്രസക്തമായ സന്ദേശങ്ങൾ നൽകാനുള്ള കഴിവും പ്രയോജനപ്പെടുത്തി ബ്രാൻഡുകൾക്ക് ഇതിനെ എങ്ങനെ പരമാവധി ഉപയോഗപ്പെടുത്താം എന്നും ഈ പരിപാടി വ്യക്തമാക്കി.

സ്റ്റാർ സിംഗർ സീസണ്‍ 9 വിജയി അരവിന്ദ് നായർ, ഫൈനലിസ്റ്റുകളായ നന്ദ ജയദേവ്, ശ്രീരാഗ് ബിഗ്‌ബോസ് താരം സാഗർ സൂര്യ, ചെമ്പനീർ പൂവിലെ നടനായ അരുണ്‍ നായർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
പ്രാദേശിക സംസ്‌ക്കാരത്തേയും ഉരുത്തിരിഞ്ഞു വരുന്ന താൽപര്യങ്ങളേയും കുറിച്ചുള്ള ആഴത്തിലുള്ള അറിവിൽ അധിഷ്ഠിതമാണ് തങ്ങളുടെ കഥ പറയാനുള്ള കഴിവുകളെന്ന് ജിയോസ്റ്റാർ റവന്യു, എന്‍റർടൈൻമെന്‍റ് ആന്‍റ് ഇന്‍റർനാഷണൽ ഹെഡ് അജിത്ത് വർഗീസ് പറഞ്ഞു. ഏഷ്യാനെറ്റ് ചാനലുകളിലും ജിയോഹോട്ട്‌സ്റ്റാറിലുമുള്ള മലയാളം പരിപാടികൾക്ക് ലഭിക്കുന്ന മികച്ച പ്രതികരണം പ്രേക്ഷകരുമായി ഉണ്ടാക്കിയിട്ടുള്ള വൈകാരികമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ്. പ്രാദേശിക ഉൾക്കാഴ്ചകൾ, ജിയോസ്റ്റാർ നൽകുന്ന അനന്തമായ സാധ്യതകൾ തുടങ്ങിയവ തങ്ങളുടെ പങ്കാളികളുമായി നേരിട്ടു പങ്കുവെയ്ക്കാൻ വഴിയൊരുക്കുന്നതാണ് ഈ റോഡ്‌ഷോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്‍റെ മാധ്യമ രംഗത്ത് അതിശക്തമായ സ്വാധീനമാണ് ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് എച്ച്ഡി, ഏഷ്യാനെറ്റ് മൂവീസ്, ജിയോഹോട്ട്‌സ്റ്റാർ എന്നിവ ഉൾപ്പെടുന്ന ജിയോസ്റ്റാറിന്‍റെ വിനോദ വിഭാഗത്തിനുള്ളത്. കേരളത്തിലെ 93 ശതമാനം വീടുകളിലും ഇതെത്തുകയും ശരാശരി 3.5 മണിക്കൂർ വീതം വീക്ഷിക്കപ്പെടുകയും ചെയ്യുന്നു. സ്‌നേഹക്കൂട്ട്, പത്തരമാറ്റ്, പവിത്രം തുടങ്ങിയ ഷോകൾ പതിവു രീതികളെ മാറ്റി മറിച്ച് ഈ രംഗത്തെ മുൻനിരക്കാരാകുകയും ചെയ്തു. പവിത്രം കേരളത്തിലെ 15-25 പ്രായത്തിലുള്ള യുവാക്കൾക്കിടയിലെ മൂന്നാമത്തെ ഷോ ആയി വളർന്നു. ബിഗ് ബോസ് മലയാളം, സ്റ്റാർ സിംഗർ പോലുള്ളവ കേരളത്തിന്‍റെ സാംസ്‌ക്കാരിക മേഖലയിലെ സുപ്രധാന പരിപാടികളായി തിളങ്ങുകയും ശക്തമായ ബ്രാൻഡ് പ്രതിഫലനം സൃഷ്ടിക്കുകയും ചെയ്യുു.
അതുല്യമായ വളർച്ചയും ശക്തിയുമായാണ് ജിയോസ്റ്റാറിന്‍റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാർ മുന്നേറുന്നത്. 1800-ൽ ഏറെ ബ്ലോക്ക് ബസ്റ്ററുകളും 80-ൽ ഏറെ വൻ സ്വാധീനമുള്ള ഒറിജിനലുകളുമായി പരസ്യക്കാർക്ക് വിപുലമായ മേഖലയിലേക്ക് എത്തിച്ചേരാനുള്ള അവസരമൊരുക്കുകയും അവർക്കാവശ്യമായ സവിശേഷമായ സേവനങ്ങള്‍ ലഭ്യമാക്കാനും ജിയോഹോട്ട്‌സ്റ്റാറിന് കഴിയുന്നു.