കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

kochicarfire

കൊച്ചി: കൊച്ചി ഇടപ്പള്ളി ലുലുമാളിന് സമീപം ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇടപ്പള്ളി ഭാഗത്തുനിന്നും കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി ടോൾ സ്വദേശി ശ്രീകുമാറിന്റെതാണ് വാഹനം. മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ട് വാഹനം വഴിയിൽ ഒതുക്കി പുറത്തിറങ്ങിയപ്പോൾ തീ ആളിക്കത്തുകയായിരുന്നു. കാർ ഏതാണ്ട് പൂർണമായും കത്തി നശിച്ചു. ഏലൂർ, തൃക്കാക്കര ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു.
 

tRootC1469263">

Tags