എറണാകുളം പുല്ലേപ്പടിയിൽ ആക്രി കടയിൽ തീപിടിത്തം
Mar 19, 2026, 16:00 IST
എറണാകുളം : പുല്ലേപ്പടി പാലത്തിന് സമീപമുള്ള ആക്രി സംഭരണ കേന്ദ്രത്തിൽ ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് വലിയ രീതിയിലുള്ള തീപ്പിടിത്തമുണ്ടായത്. സമീപത്തെ കടയിൽ നടന്ന വെൽഡിങ് ജോലികൾക്കിടെ തെറിച്ച തീപ്പൊരി ആക്രി സാധനങ്ങളിലേക്ക് പടർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
tRootC1469263">വിവരമറിഞ്ഞെത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘം നടത്തിയ ഊർജ്ജിത ശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. തീ പടരുന്നത് തടയാൻ കഴിഞ്ഞതിനാൽ സമീപത്തെ കെട്ടിടങ്ങളിലേക്ക് അപകടം വ്യാപിച്ചില്ല എന്നത് വലിയ ആശ്വാസമായി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
.jpg)


