എറണാകുളത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് സ്വകാര്യ ബസുകൾക്കെതിരെ നടപടി

mvd

എറണാകുളം:  അപകടകരമായ രീതിയിൽ സർവീസ് നടത്തിയ സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റിന്റെ പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തിയത്. മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനങ്ങൾ ഓടിക്കുക, സമയക്രമം പാലിക്കാതെ സർവീസ് നടത്തുക, ബസ് സ്റ്റോപ്പുകളിൽ നിർത്താതിരിക്കുക,  മദ്യപിച്ച് വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് നടപടി.  

tRootC1469263">

 സർവീസ് നടത്താതിരുന്ന രണ്ട് വാഹനങ്ങൾക്കെതിരെ നിയമ നടപടികളെടുത്തതായും അയോഗ്യമെന്ന് കണ്ടെത്തിയ ഒരു ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതായും 66 സ്വകാര്യ ബസുകൾക്ക് ചലാൻ നൽകിയതായും മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു.

Tags