തിരഞ്ഞെടുപ്പ്: പോസ്റ്റൽ ബാലറ്റുകൾ ഡിസംബർ മൂന്ന് വരെ സമർപ്പിക്കാം
Dec 1, 2025, 19:29 IST
എറണാകുളം: പോസ്റ്റൽ ബാലറ്റ് അപേക്ഷകൾ ഡിസംബർ മൂന്ന് വൈകീട്ട് അഞ്ചുവരെ കാക്കനാട് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ കളക്ഷൻ സെന്ററിൽ സ്വീകരിക്കും. സമയ പരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല എന്ന് ജില്ലാ നോഡൽ ഓഫീസർ (പോസ്റ്റൽ ബാലറ്റ്) കെ മനോജ് അറിയിച്ചു.
.jpg)


