കൊച്ചി നഗരത്തിലെ ഡി ജെ പാർട്ടികൾക്ക് കർശന നിയന്ത്രണം

dj

 കൊച്ചി : കൊച്ചി നഗരത്തിലെ ഡിജെ പാർട്ടികൾക്കും ബാറുകളുടെ പ്രവർത്തനത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കൊച്ചി സെൻട്രൽ സബ് ഡിവിഷൻ ഉത്തരവിറക്കി. പുതിയ നിർദേശപ്രകാരം ഡിജെ പാർട്ടികൾ രാത്രി കൃത്യം 11 മണിക്ക് തന്നെ അവസാനിപ്പിക്കേണ്ടതാണ്, കൂടാതെ നഗരത്തിലെ ബാറുകൾ രാത്രി 12 മണിക്ക് തന്നെ അടയ്ക്കണമെന്നും എസിപി സെൻട്രൽ അറിയിച്ചു. 

പുലർച്ചെ വരെ നീളുന്ന പാർട്ടികളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലും, ലഹരിമരുന്ന് ഉപയോഗം തടയുന്നതിനും ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ നടപടി. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾക്കായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായും കൊച്ചി പോലീസ് വ്യക്തമാക്കി.

Tags