കൊച്ചിൻ സേലം പാചകവാതക പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ചു
തൃശൂർ: കൊച്ചിൻ സേലം പാചകവാതക പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ചു. ഗ്യാസ് വിതരണം പുനരാരംഭിച്ചു. പൈപ്പിൽ ഒടിഞ്ഞിരുന്ന ഡ്രില്ലിന്റെ ഭാഗം നീക്കിയശേഷം ക്ലാമ്പ് വെൽഡ് ചെയ്താണ് ചോർച്ചയടച്ചത്. ഇതിനായി ഒമ്പതു മീറ്റർ താഴ്ച്ചയിൽ മണ്ണെടുത്ത ഭാഗം നികത്തി പൂർവസ്ഥിതിയിൽ ആക്കുന്ന ജോലികൾ പൂർത്തിയായി വരുന്നു. ചോർച്ച കണ്ടെത്തിയ പൈപ്പിൽനിന്ന് വെള്ളം പുറത്തേക്ക് തള്ളുന്നതും മണ്ണു നീക്കിയപ്പോഴുണ്ടായ ഉറവ് വെള്ളവുമാണ് ചോർച്ചയടയ്ക്കാൻ പ്രധാന തടസമായിരുന്നത്.
മണലിപ്പുഴയോട് ചേർന്ന പ്രദേശമായതിനാൽ ആറുമീറ്റർ താഴ്ത്തിയപ്പോഴേക്കും വലിയ അളവിൽ വെള്ളം കുഴിയിൽ നിറയുകയായിരുന്നു. തുടർന്ന് വെള്ളം പമ്പ് ചെയ്തു കളയാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയത്. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും പാചകവാതക ചോർച്ചയുണ്ടായതും ചോർച്ച പരിഹരിക്കുന്നതിന് തടസമായി.
മടവാക്കരയിൽ കഴിഞ്ഞ മാർച്ച് 18നായിരുന്നു കൊച്ചി സേലം എൽപിജി പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായത്.
.jpg)

