കൊച്ചിൻ ഷിപ്പ്‌യാർഡിൽ 139 അപ്രന്റീസ് ഒഴിവുകൾ
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ് തസ്തികകളിലായി 139 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 1 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒരു വർഷമാണ് പരിശീലന കാലാവധി, തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും.
ഒഴിവുകളുടെ വിവരങ്ങൾ
ഗ്രാജ്വേറ്റ് അപ്രന്റീസ് (ആകെ സീറ്റുകൾ: 61 | സ്റ്റൈപ്പൻഡ്: 15,000 രൂപ):മെക്കാനിക്കൽ (22), ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് (12), സിവിൽ (6), ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ (5), കംപ്യുട്ടർ സയൻസ് / ഐടി (4), ഫയർ & സേഫ്റ്റി (4), മറൈൻ എഞ്ചിനീയറിങ് (4), നേവൽ ആർക്കിടെക്ചർ & ഷിപ്പ്ബിൽഡിങ് (4).യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ഇ. / ബി.ടെക്. എഞ്ചിനീയറിങ് ബിരുദം.
ടെക്നീഷ്യൻ / ഡിപ്ലോമ അപ്രന്റീസ് (ആകെ സീറ്റുകൾ: 78 | സ്റ്റൈപ്പൻഡ്: 13,000 രൂപ):മെക്കാനിക്കൽ (23), ഇലക്ട്രിക്കൽ (15), സിവിൽ (13), കൊമേഴ്സ്യൽ പ്രാക്ടീസ് (10), ഇലക്ട്രോണിക്സ് (8), കംപ്യുട്ടർ എഞ്ചിനീയറിങ് (5), ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി (4).യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ.
പ്രധാന നിബന്ധനകൾ
2022, 2023, 2024, 2025, 2026 വർഷങ്ങളിൽ യോഗ്യത നേടിയവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയൊള്ളൂ.
അപേക്ഷകർ കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം.
മുൻപോ നിലവിലോ അപ്രന്റീസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവർ അർഹരല്ല.
തിരഞ്ഞെടുപ്പ് രീതി
യോഗ്യതാ പരീക്ഷയിൽ (ബിരുദം/ഡിപ്ലോമ) ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. താൽപ്പര്യമുള്ളവർ nats.education.gov.in എന്ന NATS പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
.jpg)

